ചെ​ന്നൈ: പൂ​ജാ​വ​ധി തി​ര​ക്ക് പ്ര​മാ​ണി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് സ്‌​പെ​ഷ്യ​ല്‍ ട്രെ​യി​ന്‍ പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് - സാ​ന്ത്രാ​ഗാ​ച്ചി - തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് സ്‌​പെ​ഷ്യ​ല്‍ സ​ര്‍​വീ​സാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.

ഈ ​ട്രെ​യി​നു​ക​ളി​ലേ​ക്കു​ള്ള റി​സ​ര്‍​വേ​ഷ​ന്‍ ചൊ​വ്വാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. 06081 തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് - സാ​ന്ത്രാ​ഗാ​ച്ചി സ്‌​പെ​ഷ്യ​ല്‍ എ​ക്‌​സ്പ്ര​സ് സെ​പ്റ്റം​ബ​ര്‍ അ​ഞ്ചാം തീ​യ​തി മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 17 വ​രെ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്തി​ല്‍ നി​ന്ന് സ​ര്‍​വീ​സ് ന​ട​ത്തും.

06082 സാ​ന്ത്രാ​ഗാ​ച്ചി - തി​രു​വ​ന​ന്ത​പു​രം നോ​ര്‍​ത്ത് സ്‌​പെ​ഷ്യ​ല്‍ എ​ക്‌​സ്പ്ര​സ് സെ​പ്റ്റം​ബ​ര്‍ എ​ട്ടാം തീ​യ​തി മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 20 വ​രെ എ​ല്ലാ തി​ങ്ക​ളാ​ഴ്ച​ക​ളി​ലും സാ​ന്ത്രാ​ഗാ​ച്ചി​യി​ല്‍ നി​ന്ന് സ​ര്‍​വീ​സ് ന​ട​ത്തും.14 എ​സി ത്രീ ​ട​യ​ര്‍ ഇ​ക്ക​ണോ​മി, ര​ണ്ട് സ്ലീ​പ്പ​ര്‍​ക്ലാ​സ്, ര​ണ്ട് ല​ഗേ​ജ് കം ​ബ്രേ​ക്ക് വാ​ന്‍ കോ​ച്ചു​ക​ളാ​ണ് ട്രെ​യി​നി​ലു​ള്ള​ത്.

കൊ​ല്ലം, കാ​യം​കു​ളം, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ര്‍, തി​രു​വ​ല്ല, കോ​ട്ട​യം, എ​റ​ണാ​കു​ളം ടൗ​ണ്‍, ആ​ലു​വ, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ര​ള​ത്തി​ലെ സ്റ്റോ​പ്പു​ക​ള്‍.