തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട ബു​ധ​നാ​ഴ്ച തു​റ​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്ത്രി ക​ണ്ഠ​ര​ര് മ​ഹേ​ഷ് മോ​ഹ​ന​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി അ​രു​ൺ​കു​മാ​ർ ന​മ്പൂ​തി​രി ന​ട​തു​റ​ന്ന് ദീ​പം തെ​ളി​യി​ക്കും.

ഉ​ത്രാ​ട ദി​ന​മാ​യ സെ​പ്റ്റം​ബ​ർ നാ​ലി​ന് രാ​വി​ലെ അ​ഞ്ചി​ന് ദ​ർ​ശ​ന​ത്തി​നാ​യി ന​ട​തു​റ​ക്കും. ഉ​ത്രാ​ടം, തി​രു​വോ​ണം, അ​വി​ട്ടം ദി​ന​ങ്ങ​ളി​ൽ സ​ന്നി​ധാ​ന​ത്ത് ഓ​ണ​സ​ദ്യ ഉ​ണ്ടാ​യി​രി​ക്കും. ഉ​ത്രാ​ട സ​ദ്യ മേ​ൽ​ശാ​ന്തി​യു​ടെ വ​ക​യാ​ണ്.

തി​രു​വോ​ണ​ത്തി​നു സ​ദ്യ ദേ​വ​സ്വം ജീ​വ​ന​ക്കാ​രു​ടെ വ​ക​യാ​യും അ​വി​ട്ടം ദി​ന​ത്തി​ൽ സ​ന്നി​ധാ​ന​ത്ത് ഡ്യൂ​ട്ടി​യി​ലു​ള്ള പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വ​ക​യാ​യും ന​ട​ത്തും. ഓ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച പൂ​ജ​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഏ​ഴി​ന് രാ​ത്രി ഒ​മ്പ​തി​നു ന​ട​യ​ട​യ്ക്കും.