നിയമസഭയിലെ ഓണാഘോഷം; ജീവനക്കാരന് കുഴഞ്ഞുവീണു മരിച്ചു
Monday, September 1, 2025 9:15 PM IST
തിരുവനന്തപുരം: നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരന് കുഴഞ്ഞുവീണു മരിച്ചു. നിയമസഭാ ലൈബ്രറിയിലെ ജീവനക്കാരനായ ജുനൈസ് അബ്ദുല്ല (49) ആണ് നൃത്തപരിപാടിക്കിടെ കുഴഞ്ഞുവീണത്.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ജുനൈസ് മുന്‍ എംഎല്‍എ പി.വി.അന്‍വറിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു.