ആകാശ ഊഞ്ഞാലിൽ നിന്ന് വീണു; യുവാവിന് ഗുരുതരപരിക്ക്
Monday, September 1, 2025 11:47 PM IST
കൊച്ചി: ആകാശ ഊഞ്ഞാലിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്. തിങ്കളാഴ്ച രാത്രി പത്തിന് തൃപ്പൂണിത്തുറ അത്തച്ചമയ ഗ്രൗണ്ടിലെ അമ്യൂസ്മെന്റ് പാർക്കിലുണ്ടായ അപകടത്തിൽ വിഷ്ണുവിനാണ് പരിക്കേറ്റത്.
വിഷ്ണുവിനെ ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷാ വീഴ്ചയാണോ അപകടത്തിന് കാരണമെന്ന് പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. വിഷ്ണുവിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.