അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ സൂ​റ​ത്തി​ൽ വ​സ്ത്രനി​ർ​മാ​ണ​ശാ​ല​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് പേ​ർ മ​രി​ച്ചു. 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

പ​രി​ക്കേ​റ്റ​വ​രി​ൽ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ജൊ​ൽ​വ ഗ്രാ​മ​ത്തി​ലെ സ​ന്തോ​ഷ് തു​ണി​മി​ല്ലി​ൽ ആ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്.

രാ​സ​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന ഡ്ര​മ്മാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്ന് സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് വി.​കെ.​പി​പാ​ലി​യ പ​റ​ഞ്ഞു. പൊ​ട്ടി​ത്തെ​റി​യു​ടെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ 10 യൂ​ണി​റ്റെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്.