ഓണാഘോഷത്തിനിടെ തർക്കം; ബംഗളൂരുവിൽ മലയാളി വിദ്യാർഥിക്ക് കുത്തേറ്റു
Tuesday, September 2, 2025 6:55 PM IST
ബംഗളൂരു: ഓണാഘോഷത്തിനിടെ ബംഗളൂരുവിലെ കോളജിലുണ്ടായ തർക്കത്തിൽ മലയാളി വിദ്യാർഥിക്ക് കുത്തേറ്റു. സോളദേവനഹള്ളി ആചാര്യ കോളജിലെ നഴ്സിംഗ് വിദ്യാർഥി ആദിത്യക്കാണ് കുത്തേറ്റത്.
ആക്രമണത്തിൽ ആദിത്യയുടെ സുഹൃത്ത് സാബിത്തിന് തലയ്ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
സംഭവത്തിൽ നാലുപേർക്കെതിരെ കേസെടുത്തെന്നും വിശദമായ അന്വേഷണം ആരംഭിച്ചെന്നും പോലീസ് പറഞ്ഞു.