ഷാജൻ സ്കറിയായെ ആക്രമിച്ച കേസ്; പ്രതികള്‍ക്ക് ജാമ്യം
Tuesday, September 2, 2025 7:10 PM IST
ഇടുക്കി: മറുനാടൻ മലയാളി എഡിറ്റര്‍ ഷാജൻ സ്കറിയായെ ആക്രമിച്ച കേസിൽ നാലു പ്രതികള്‍ക്ക് ജാമ്യം. മാത്യൂസ് കൊല്ലപ്പള്ളി, ടോണി, ഷിയാസ്, അക്ബർ എന്നിവർക്കാണ് തൊടുപുഴ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നൽകിയത്.
കഴിഞ്ഞ ദിവസമാണ് തൊടുപുഴയിൽവച്ച് സിപിഎം പ്രവർത്തകർ ഷാജൻ സ്കറിയായെ ആക്രമിച്ചത്. വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഷാജനെ പ്രതികൾ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതികളെ ബംഗളൂരുവിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്.