തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ക്രി​ക്ക​റ്റ് ലീ​ഗി​ല്‍ കാ​ലി​ക്ക​റ്റി​നെ ത​ക​ർ​ത്ത് കൊ​ച്ചി ബ്ലൂ ​ടൈ​ഗേ​ഴ്സി​ന് മൂ​ന്നു​വി​ക്ക​റ്റ് ജ​യം. സ്കോ​ർ: കാ​ലി​ക്ക​റ്റ് 165/7 കൊ​ച്ചി 167/7 (19.3) ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ കാ​ലി​ക്ക​റ്റ് നി​ശ്ചി​ത ഓ​വ​റി​ല്‍ ഏ​ഴു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 165 റ​ണ്‍​സ് നേ​ടി.

ഓ​പ്പ​ണ​ര്‍ രോ​ഹ​ന്‍ കു​ന്നു​മ്മ​ല്‍ (36), പി.​അ​ന്‍​ഫാ​ല്‍ (38), എ​സ്.​എ​ന്‍.​അ​മീ​ര്‍​ഷാ (28) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി. കൊ​ച്ചി​ക്കു​വേ​ണ്ടി പി.​എ​സ്. ജെ​റി​നും പി.​കെ.​മി​ഥു​നും ജോ​ബി​ൻ ജോ​ബി​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. മ​റു​പ​ടി ബാ​റ്റി​ങ്ങി​ല്‍ കൊ​ച്ചി 19.3 ഓ​വ​റി​ല്‍ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 167 റ​ണ്‍​സ് നേ​ടി ല​ക്ഷ്യം മ​റി​ക​ട​ന്നു.

സ​ഞ്ജു സാം​സ​ണി​ല്ലാ​തെ ഇ​റ​ങ്ങി​യ കൊ​ച്ചി​ക്കാ​യി എ.​ജി​ഷ്ണു (45) ടോ​പ് സ്‌​കോ​റ​റാ​യി. വി​നൂ​പ് മ​നോ​ഹ​ര​ന്‍ (14 പ​ന്തി​ല്‍ 30), ക്യാ​പ്റ്റ​ന്‍ സാ​ലി സാം​സ​ണ്‍ (22) എ​ന്നി​വ​രും തി​ള​ങ്ങി. കാ​ലി​ക്ക​റ്റി​നാ​യി അ​ഖി​ൽ സ്ക​റി​യ മൂ​ന്നും എ​സ്.​മി​ഥു​ൻ ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി.