ലീ​ഡ്സ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ചൊ​വ്വാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക വി​ജ​യി​ച്ച​ത്.

ഇം​ഗ്ല​ണ്ട് ഉ​യ​ർ​ത്തി​യ 132 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 29 ഓ​വ​റും ഒ​രു പ​ന്തും ബാ​ക്കി​നി​ൽ​ക്കെ ദ​ക്ഷി​ണാ​ഫ്രി​ക്ക മ​റി​ക​ട​ന്നു. ഓ​പ്പ​ണ​ർ എ​യ്ഡ​ൻ‌ മാ​ർ​ക്ര​ത്തി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ മി​ക​വി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക അ​നാ​യാ​സ​മാ​യി വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

55 പ​ന്തി​ൽ നി​ന്ന് 86 റ​ൺ​സാ​ണ് മാ​ർ​ക്രം എ​ടു​ത്ത​ത്. 13 ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു മാ​ർ​ക്ര​ത്തി​ന്‍റെ ഇ​ന്നിം​ഗ്സ്. വി​ക്ക​റ്റ് കീ​പ്പ​ർ റ​യാ​ൻ റി​ക്കി​ൾ​ട്ട​ൺ 31 റ​ൺ​സ് സ്കോ​ർ ചെ​യ്തു. ഇം​ഗ്ല​ണ്ടി​ന് വേ​ണ്ടി ആ​ദി​ൽ റ​ഷീ​ദ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു.

നേ​ര​ത്തെ ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇം​ഗ്ല​ണ്ട് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ബൗ​ളിം​ഗ് ക​രു​ത്തി​ന് മു​ന്നി​ൽ ത​ക​ർ​ന്ന​ടി​യു​ക​യാ​യി​രു​ന്നു. 24.3 ഓ​വ​റി​ൽ 131 റ​ൺ​സി​ൽ ഇം​ഗ്ല​ണ്ട് ഓ​ൾ​ഔ​ട്ടാ​വു​ക​യാ​യി​രു​ന്നു. ഇം​ഗ്ലീ​ഷ് നി​ര​യി​ൽ അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ ജാ​മി സ്മി​ത്തി​ന് മാ​ത്ര​മാ​ണ് തി​ള​ങ്ങാ​നാ​യ​ത്. 48 പ​ന്തി​ൽ നി​ന്ന് 54 റ​ൺ​സാ​ണ് സ്മി​ത്ത് എ​ടു​ത്ത​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി കേ​ശ​വ് മ​ഹാ​രാ​ജ് നാ​ല് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി. വി​യാ​ൻ മു​ൾ​ഡ​ർ മൂ​ന്ന് വി​ക്ക​റ്റും നാ​ൻ​ഡ്രെ ബ​ർ​ഗ​റും ലും​ഗി എ​ൻ​ഗി​ഡി​യും ഓ​രോ വി​ക്ക​റ്റ് വീ​ത​വും എ​ടു​ത്തു.