തി​രു​വ​ന​ന്ത​പു​രം: സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​നും നാ​ലി​നും സ​പ്ലൈ​കോ​യു​ടെ വി​ല്‍​പ്പ​ന​ശാ​ല​ക​ളി​ല്‍ വെ​ളി​ച്ചെ​ണ്ണ പ്ര​ത്യേ​ക ഓ​ഫ​റി​ൽ ല​ഭി​ക്കു​മെ​ന്ന് മ​ന്ത്രി ജി. ​ആ​ര്‍. അ​നി​ല്‍ അ​റി​യി​ച്ചു.

1,500 രൂ​പ​യോ അ​തി​ല്‍ അ​ധി​ക​മോ സ​ബ്‌​സി​ഡി ഇ​ത​ര ഉ​ത്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കാണ് ഒ​രു ലി​റ്റ​ര്‍ വെ​ളി​ച്ചെ​ണ്ണ 50 രൂ​പ വി​ല​ക്കു​റ​വി​ല്‍ പ്രത്യേക ഓ​ഫ​റാ​യി ല​ഭി​ക്കുന്നത്.

ഒ​രു ലി​റ്റ​റി​ന് 389 വി​ല​യു​ള്ള വെ​ളി​ച്ചെ​ണ്ണ​യാ​ണ് 339 രൂ​പ​ക്ക് ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന​തെ​ന്ന് മ​ന്ത്രി പറഞ്ഞു.