ബംഗളൂരുവിൽ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവം; അന്വേഷണം ഊർജിതമാക്കി
Wednesday, September 3, 2025 9:02 AM IST
ബംഗളൂരു: ഓണാഘോഷത്തിനിടെ മലയാളി വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതായി പോലീസ് പറഞ്ഞു.
ആക്രമണത്തിന് പിന്നിൽ മലയാളികളാണെന്ന സൂചന പോലീസിന് ലഭിച്ചതായാണ് വിവരം. കോളജിലെ ചില പൂര്‍വ വിദ്യാർഥികളും സംഘര്‍ത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് പറയുന്നു.
സോളദേവനഹള്ളി ആചാര്യ കോളജിലെ നഴ്സിംഗ് വിദ്യാർഥി ആദിത്യക്കാണ് കുത്തേറ്റത്. ആക്രമണത്തിൽ ആദിത്യയുടെ സുഹൃത്ത് സാബിത്തിന് തലയ്ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.