കോയമ്പത്തൂരിൽ വീണ്ടും "റോബിനെ' തടഞ്ഞ് തമിഴ്നാട് ആർടിഒ; ബസ് പിടിച്ചെടുത്തു
Wednesday, September 3, 2025 2:06 PM IST
കോയമ്പത്തൂർ: പത്തനംതിട്ടയിൽനിന്ന് കോയമ്പത്തൂരേക്ക് സർവീസ് നടത്തിയ റോബിൻ ബസ് വീണ്ടും തമിഴ്നാട് ആർടിഒ കസ്റ്റഡിയിലെടുത്തു. തമിഴ്നാട് റോഡ് ടാക്സ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് നടപടി.
കോയമ്പത്തൂരിൽ എത്തിയപ്പോഴാണ് ബസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ഓൾ ഇന്ത്യ പെർമിറ്റുണ്ടെന്നും നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും ബസ് ഉടമ ഗിരീഷ് പ്രതികരിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് റോബിൻ ബസ് അടൂരിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ചത്. മോട്ടോർ വാഹനവകുപ്പിന്റെ തുടർച്ചയായ പരിശോധനയ്ക്കും ബസ് പിടിച്ചെടുക്കലിനുമെതിരേ ഗിരീഷ് ഹൈക്കോടതിയെ സമീപിച്ചത് വലിയ ചർച്ചയായിരുന്നു.