വടക്കൻ പറവൂരിലെ ബീവറേജസ് ഔട്ട്ലെറ്റിലുണ്ടായ മോഷണം; നാല് പേർ പിടിയിൽ
Wednesday, September 3, 2025 6:32 PM IST
കൊച്ചി: വടക്കൻ പറവൂർ പല്ലംതുരുത്ത് റോഡിലെ ബീവറേജസ് ഔട്ട്ലെറ്റിലുണ്ടായ മോഷണത്തിൽ നാല് പേർ പിടിയിൽ. വെടിമറ സ്വദേശികളായ സഫീറും അബിനനും പ്രായപൂർത്തിയാകാത്ത രണ്ട് പേരുമാണ് പിടിയിലായത്.
ഓണം ആഘോഷിക്കാനും വിൽപനയ്ക്കുമായാണ് മോഷണമെന്നാണ് പോലീസ് പറയുന്നു. പന്ത്രണ്ട് കുപ്പി മദ്യവും രണ്ടായിരത്തോളം രൂപയുമാണ് നഷ്ടമായത്. സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഒടുവിലാണ് പ്രതികളെ പിടികൂടുകയായിരുന്നു.
അവധി ദിവസമായ ഒന്നാം തീയ്യതി രാത്രി രണ്ടിനായിരുന്നു മോഷണം. അഞ്ച് കെയ്സ് മദ്യം നിലത്ത് പൊട്ടിക്കിടന്ന അവസ്ഥയിലുമായിരുന്നു. ആകെ ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.