കാ​സ​ർ​ഗോ​ട്: കു​മ്പ​ള​യി​ൽ എം​ഡി​എം​എ​യു​മാ​യി ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ർ പി​ടി​യി​ൽ. ഇ​ച്ചി​ല​മ്പാ​ടി കൊ​ടി​യ​മ്മ സ്വ​ദേ​ശി അ​ബ്ദു​ൾ അ​സീ​സ്(42) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് 18 ഗ്രാം ​എം​ഡി​എം​എ​യാ​ണ് പി​ടി​കൂ​ടി​യ​ത്. പോ​ലീ​സ് പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ സം​ശ​യാ​സ്പ​ദ​മാ​യി ക​ണ്ട ഓ​ട്ടോ ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ത​ട​ഞ്ഞു നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് രാ​സ​ല​ഹ​രി ക​ണ്ടെ​ത്തി​യ​ത്.

ഓ​ണം സ്പെ​ഷ്യ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എം​ഡി​എം​എ പി​ടി​കൂ​ടി​യ​ത്. ഓ​ണ​ത്തി​ന് ജി​ല്ല​യി​ലേ​ക്ക് ല​ഹ​രി വ​സ്തു​ക്ക​ൾ എ​ത്താ​നു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് പോ​ലീ​സ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത്.