ദേഹത്ത് കൈവെച്ചതിന് കരയും; തിരിച്ചടിക്കാൻ മടിയില്ല: കെ.സുധാകരൻ
Thursday, September 4, 2025 6:21 AM IST
തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി കെ.സുധാകരൻ എംപി. ഞങ്ങളുടെ കുട്ടികളുടെ ദേഹത്ത് കൈവെച്ച് പെന്‍ഷന്‍പറ്റി പിരിയാമെന്ന് കാക്കിയിട്ട ഒരു ക്രിമിനലും കരുതേണ്ട.
ഗുണ്ടായിസത്തിന് ഇതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസിന് മടിയൊന്നുമില്ല. ഔദ്യോഗിക ജീവിതം നല്ല രീതിയില്‍ പൂര്‍ത്തിയാക്കില്ല.സുജിത്തിന്റെ ദേഹത്ത് കൈവെച്ച നിമിഷമോര്‍ത്ത് ഈ കാപാലികര്‍ ജീവിതകാലം മുഴുവന്‍ കരയുമെന്നും സുധാകരന് ഫേസ്ബുക്കില്‍ കുറിച്ചു.
സിപിഎമ്മിന്റെ തണലിൽ കോൺഗ്രസുകാരന്റെ നെഞ്ചത്ത് കേറാമെന്ന് ആരും കരുതേണ്ട. അധികാരം കിട്ടുമ്പോൾ ഇതൊക്കെ മറക്കുമെന്ന് ആരും സ്വപ്നം കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.