സാമ്പത്തിക തർക്കം; യുവാവിന് നടുറോഡിൽ കുത്തേറ്റു
Thursday, September 11, 2025 11:30 PM IST
പത്തനംതിട്ട: കോന്നി ഞള്ളൂരിൽ നടുറോഡിൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു. സജു എന്നയാൾക്കാണ് കുത്തേറ്റത്. ഇയാളെ കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബെന്നി എന്നയാളാണ് ആക്രമണം നടത്തിയത്. സാമ്പത്തിക തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. സംഭവത്തിന് ശേഷം ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ച ബെന്നി വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.