സിപിഎം നേതാക്കൾ ജനങ്ങളുടെ ചോര കുടിച്ച് ചീർത്ത അട്ടകൾ: വി. മുരളീധരൻ
Friday, September 12, 2025 10:24 PM IST
തിരുവനന്തപുരം: കേരളത്തിലെ സിപിഎം തടിച്ചുകൊഴുത്തത് എങ്ങനെയെന്നതിന്റെ നേർസാക്ഷ്യമാണ് തൃശൂരിലെ ഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദരേഖയെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ.
കരുവന്നൂരിൽ ബിജെപി പറഞ്ഞതെല്ലാം സത്യമായിരുന്നു എന്ന് തെളിയുകയാണ്. ജനങ്ങളുടെ ചോര കുടിച്ചു ചീർക്കുന്ന അട്ടകളായി സിപിഎം മാറി. അഴിമതിയും വികസനമുരടിപ്പുമായി മുഖംനഷ്ടപ്പെട്ട പിണറായി സർക്കാർ മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ നോക്കുകയാണ്.
അയ്യപ്പസംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം കൂടി നടത്തുന്നത് ഒന്നാന്തരം പ്രഹസനമാണ്. ലോകകേരള സഭയുടെ മറ്റൊരു പതിപ്പ് മാത്രമാണ് അയ്യപ്പ സംഗമം. തെരഞ്ഞെടുപ്പിന് വേണ്ടി പണപ്പിരിവാണ് ലക്ഷ്യം.
പോലീസ് അതിക്രമത്തെക്കുറിച്ച് മുഖ്യമന്ത്രി പുലർത്തുന്ന മൗനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മുരളീധരൻ പറഞ്ഞു.