കർണാടകയിൽ വാഹനാപകടത്തിൽ ആറ് മരണം
Friday, September 12, 2025 10:29 PM IST
ബംഗളൂരു: കർണാടകയിലെ ഹാസനിലുണ്ടായ വാഹനാപകടത്തിൽ ആറ് പേർ മരിച്ചു. ഗണേശ നിമഞ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് പാഞ്ഞുകയറുകയായിരുന്നു. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു.
എൻഎച്ച്-373 ആയിരുന്നു അപകടം. മരണസംഖ്യ ഉയർന്നേക്കാമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി.
അപകടത്തെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.