മകന്റെ ആരോഗ്യപ്രശ്നങ്ങളിൽ അസ്വസ്ഥൻ; പിതാവ് രണ്ടര വയസുകാരനെ കൊന്ന് നദിയിൽ തള്ളി
Monday, September 15, 2025 12:31 AM IST
ഹൈദരാബാദ്: തെലുങ്കാനയിൽ ആരോഗ്യപ്രശ്നങ്ങളാല്‍ ചികിത്സയിലിരുന്ന രണ്ടര വയസുകാരനെ പിതാവ് കൊന്ന് നദിയിൽ തള്ളി.
ബന്ദ്ലഗുഡ പോലീസ് സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പച്ചക്കറിക്കടക്കാരനായ മുഹമ്മദ് അക്ബർ(35) ആണ്‍കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ബാഗിലാക്കുകയും മോട്ടോര്‍സൈക്കിളില്‍ മൂസി നദി തള്ളുകയുമായിരുന്നു.
കുട്ടിയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ദമ്പതികള്‍ തമ്മില്‍ വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. ജോലി കഴിഞ്ഞ് മാതാവ് തിരികെ എത്തിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലെന്ന് മനസിലാക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.