യുപിയിൽ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടാൻശ്രമം; പോലീസ് രക്ഷപെടുത്തി
Monday, September 15, 2025 12:58 AM IST
ലക്നോ: ഉത്തർപ്രദേശിൽ ജീവനോടെ കുഴിച്ചിട്ട 15 ദിവസം പ്രായമുള്ള കുഞ്ഞിനെ പോലീസ് രക്ഷപെടുത്തി. ഗോദാപൂർ ഗ്രാമത്തിലാണ് സംഭവം.
കുഞ്ഞിന്റെ കൈ മരങ്ങൾക്കിടയിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്നത് ഒരു ഗ്രാമവാസി ശ്രദ്ധിച്ചുവെന്നും കുട്ടിയുടെ കരച്ചിൽ കേട്ട ഇയാൾ ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്നും പോലീസ് സൂപ്രണ്ട് (എസ്പി) രാജേഷ് ദ്വിവേദി പിടിഐയോട് പറഞ്ഞു.
ഉടൻതന്നെ സ്ഥലത്തെത്തിയ പോലീസ് സംഘം കുഞ്ഞിനെ രക്ഷിച്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റി.
കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് പോലീസ് പറഞ്ഞു.