ജ​റു​സ​ലം: ഗാ​സ സി​റ്റി​യി​ൽ ഇ​ന്ന​ലെ 30 പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ൾ ബോം​ബി​ട്ടു ത​ക​ർ​ത്തു ഇ​സ്ര​യേ​ൽ. 48 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ശേ​ഷി​ക്കു​ന്ന പ​ല​സ്തീ​ൻ​കാ​രെ​യും ഇ​വി​ടെ​നി​ന്ന് കു​ടി​യൊ​ഴി​പ്പി​ക്കാ​ൻ വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും ന​ശി​പ്പി​ക്കു​ന്ന​ത് ഇ​സ്ര​യേ​ൽ സൈ​ന്യം തു​ട​രു​ക​യാ​ണ്.

ഓ​ഗ​സ്റ്റി​നു​ശേ​ഷം 13,000 അ​ഭ​യാ​ർ​ഥി​കൂ​ടാ​ര​ങ്ങ​ൾ​ക്കു​പു​റ​മേ ഗാ​സ സി​റ്റി​യി​ൽ 1,600 പാ​ർ​പ്പി​ട​കേ​ന്ദ്ര​ങ്ങ​ൾ ഇ​സ്ര​യേ​ൽ ത​ക​ർ​ത്തെ​ന്ന് ഗാ​സ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ന്ന​ലെ ര​ണ്ട് പ​ല​സ്തീ​ൻ​കാ​ർ പ​ട്ടി​ണി​മൂ​ലം മ​രി​ച്ചു. ഇ​തോ​ടെ പ​ട്ടി​ണി​മ​ര​ണം 145 കു​ട്ടി​ക​ള​ട​ക്കം 422 ആ​യി. ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഗാ​സ​യി​ൽ ഇ​തു​വ​രെ 64,871 പ​ല​സ്തീ​ൻ​കാ​ർ കൊ​ല്ല​പ്പെ​ട്ടു.

അ​തി​നി​ടെ, യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​ക്കോ റൂ​ബി​യോ ഇ​ന്ന​ലെ ഇ​സ്ര​യേ​ലി​ലെ​ത്തി. ബ​ന്ദി​മോ​ച​നം വേ​ഗ​ത്തി​ലാ​ക്കു​ക​യാ​ണു ല​ക്ഷ്യ​മെ​ന്ന് റൂ​ബി​യോ പ​റ​ഞ്ഞു.