ക​ണ്ണൂ​ർ: പ​ക്ഷി​യി​ടി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി തി​രി​ച്ചി​റ​ക്കി എ​യ​ർ​ഇ​ന്ത്യ വി​മാ​നം. ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ 6.30നു ​അ​ബു​ദാ​ബി​യി​ലേ​ക്കു പു​റ​പ്പെ​ട്ട എ​യ​ർ​ഇ​ന്ത്യ എ​ക്പ്ര​സി​ന്‍റെ ഐ​എ​ക്സ് 715 ന​മ്പ​ർ വി​മാ​ന​മാ​ണു തി​രി​ച്ചി​റ​ക്കി​യ​ത്.

റ​ൺ​വേ​യ്ക്കു മു​ക​ളി​ൽ പ​റ​ന്നു​യ​ർ​ന്ന ഉ​ട​നെ​യാ​ണു പ​ക്ഷി ഇ​ടി​ച്ച​ത്. ബേ​യി​ലേ​ക്കു മാ​റ്റി​യ വി​മാ​ന​ത്തി​ന്‍റെ സു​ര​ക്ഷാ പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്ന് ഒ​ൻ​പ​തി​ന് പു​റ​പ്പെ​ടാ​ൻ ഷെ​ഡ്യൂ​ൾ ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് അ​തു​മാ​റ്റി.

176 യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ ഷാ‍​ർ​ജ​യി​ൽ​നി​ന്നെ​ത്തി​യ വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​രെ അ​ബു​ദാ​ബി​യി​ലെ​ത്തി​ച്ചു. യാ​ത്ര​ക്കാ​ർ സു​ര​ക്ഷി​ത​രാ​ണെ​ന്നും വി​മാ​ന​ത്തി​നു കേ​ടു​പാ​ടി​ല്ലെ​ന്നും വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.