കെപിസിസി നേതൃയോഗം ഇന്ന്; രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഭിന്നത
Monday, September 15, 2025 6:34 AM IST
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ഭിന്നത നിലനിൽക്കുന്നതിനിടെ കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. പ്രധാന വിഷയങ്ങളിൽ ചര്‍ച്ചകളില്ലാത്തതിലും ചുമതലകള്‍ നൽകാത്തതിലും ഒരു വിഭാഗം കെപിസിസി ഭാരവാഹികള്‍ക്ക് അമര്‍ഷമുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുനസംഘടന നടപടികളിലേക്ക് വീണ്ടും കടക്കുന്നതിലും എതിര്‍പ്പുണ്ട്. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളുടെ ആത്മഹത്യയും ഭാരവാഹികള്‍ ഉന്നയിക്കും.
ഫണ്ട് പിരിവിനായുള്ള ഗൃഹസന്ദര്‍ശനം, പോലീസ് സ്റ്റേഷനുകള്‍ക്കു മുന്നിലെ സമരം എന്നിവയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഫണ്ട് പിരിവ് നടത്താത്ത നേതാക്കളുടെ പേരു വിവരം ആവശ്യപ്പെട്ടിട്ടുണ്ട്. സമഗ്ര വോട്ടര്‍പട്ടിക പരിഷ്കരണത്തിൽ സ്വീകരിക്കേണ്ട നടപടികളും ആലോചിക്കും.