ഇ​ടു​ക്കി: അ​ടി​മാ​ലി​യി​ൽ കെ​എ​സ്ആ​ർ​ടി​സി വി​നോ​ദ​യാ​ത്ര ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് 16 പേ​ർ​ക്ക് പ​രി​ക്ക്. നാ​ലു​പേ​ർ​ക്ക് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​ടി​മാ​ലി പ​നം​കു​ട്ടി​ക്ക് സ​മീ​പ​ത്തു​വ​ച്ച് ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട ബ​സ് പാ​ത​യോ​ര​ത്ത് ഇ​ടി​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു.

ക​ണ്ണൂ​ർ പ​യ്യ​ന്നൂ​രി​ൽ​നി​ന്ന് ആ​രം​ഭി​ച്ച കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് ടൂ​റി​സം സെ​ല്ലി​ന്‍റെ ഉ​ല്ലാ​സ​യാ​ത്ര ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​സി​ൽ 36 സ​ഞ്ചാ​രി​ക​ളും ര​ണ്ട് കു​ട്ടി​ക​ളു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​തി​ൽ 10 പേ​ർ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​റു പേ​ർ മോ​ർ​ണിം​ഗ് സ്റ്റാ​ർ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്.