കെഎസ്യു നേതാക്കളെ മുഖംമൂടിയണിയിച്ച സംഭവം; എസ്എച്ച്ഒ ഷാജഹാന് സ്ഥലംമാറ്റം
Monday, September 15, 2025 8:23 AM IST
തിരുവനന്തപുരം: കെഎസ്യു നേതാക്കളെ മുഖം മൂടിയണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ചഒ ഷാജഹാനെതിരെ നടപടി. ഷാജഹാനെ തിരുവനന്തപുരം പോലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി.
കെഎസ്യു നേതാക്കളെ മുഖംമൂടി അണിയിച്ച സംഭവത്തിൽ പോലീസിനെതിരെ വടക്കാഞ്ചേരി കോടതി കടുത്ത വിമർശനമാണ് ഉന്നയിച്ചത്. എസ്എച്ച്ഒ ഷാജഹാന് കാരണംകാണിക്കൽ നോട്ടീസ് നൽണമെന്ന് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയോട് കോടതി നിർദേശിച്ചിരുന്നു.
തുടർന്ന് സിറ്റിപോലീസ് കമ്മീഷണർ റിപ്പോർട്ട് ഡിജിപിക്ക് നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാളെ തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുകയും ചെയ്തിട്ടുണ്ട്.