കിളിമാനൂരിലെ അപകടമരണം: അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിലേക്ക്, പ്രതിയായ എസ്എച്ച്ഒ ഒളിവിൽ
Monday, September 15, 2025 10:28 AM IST
തിരുവനന്തപുരം: കിളിമാനൂരിൽ പാറശാല എസ്എച്ച്ഒയുടെ വാഹനമിടിച്ച് വയോധികൻ മരിച്ച സംഭവത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും.
കേസിൽ എസ്എച്ച്ഒ അനിൽ കുമാറിനെ പ്രതിചേർത്തിരുന്നു. അലക്ഷ്യമായി അമിത വേഗത്തിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി, നിർത്താതെ പോയതിനാണ് കേസ്.
ഇന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽ എസ്എച്ച്ഒയെ പ്രതിയാക്കിയ റിപ്പോർട്ട് ആറ്റിങ്ങൽ കോടതിയിൽ സമർപ്പിക്കും. അനിൽകുമാറിനെ ഇന്ന് സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യും. നടപടി ആവശ്യപ്പെട്ട റൂറൽ എസ്പി സമർപ്പിച്ച റിപ്പോർട്ട് സൗത്ത് ഐജിയുടെ പരിഗണനയിലാണ്.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ അനിൽ കുമാർ ഒളിവിലാണ്. മുൻകൂർ ജാമ്യാപേക്ഷയും അനിൽ കുമാർ ഇന്ന് സമർപ്പിക്കും. അതേസമയം, പാറശാല എസ്എച്ച്ഒയുടെ ചുമതല പൂവാർ സിഐ നൽകും.