കൊ​ച്ചി: ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ​പ്പാ​ളി​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി നി​യ​മാ​നു​സൃ​തം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി. അ​റ്റ​കു​റ്റ​പ്പ​ണി എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കി സ്വ​ർ​ണ​പ്പാ​ളി തി​രി​കെ സ​ന്നി​ധാ​ന​ത്തെ​ത്തി​ക്ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

ശ്രീ​കോ​വി​ലി​നോ​ട് ചേ​ർ​ന്ന ദ്വാ​ര​പാ​ല​ക ശി​ൽ​പ​ത്തി​ൽ സ്വ​ർ​ണം പൊ​തി​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും കോ​ട​തി പ​രി​ശോ​ധി​ച്ചു. എ​ത്ര സ്വ​ർ​ണം പൊ​തി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് രേ​ഖ​ക​ളി​ൽ നി​ന്ന് വ്യ​ക്ത​മ​ല്ലെ​ന്ന് ഡി​വി​ഷ​ൻ ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. സ്വ​ർ​ണം പൂ​ശു​ക​യാ​ണോ അ​തോ പൊ​തി​യു​ക​യാ​ണോ ചെ​യ്ത​ത് എ​ന്ന​ത് സം​ബ​ന്ധി​ച്ചും വ്യ​ക്ത​ത വേ​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഹ​ർ​ജി ബു​ധ​നാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.