ഒമാനെതിരായ ടി20 പരമ്പര; കേരള ടീമിനെ പ്രഖ്യാപിച്ചു
Monday, September 15, 2025 5:11 PM IST
തിരുവനന്തപുരം: ഒമാന്‍ ദേശീയ ടീമുമായുള്ള ടി20 പരിശീലന മത്സരത്തിനുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 22 മുതല്‍ 25 വരെ നടത്തുന്ന മൂന്നു മത്സരങ്ങൾക്കുള്ള ടീമിനെ സാലി വിശ്വനാഥ് നയിക്കും.
20ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ടീം അംഗങ്ങള്‍ ഒമാനിലേയ്ക്ക് തിരിക്കും. കേരള ക്രിക്കറ്റ് ലീഗില്‍ തിളങ്ങിയ താരങ്ങളെല്ലാം ടീമില്‍ ഇടം നേടിയിട്ടുണ്ട്. നിലവില്‍ ഏഷ്യാ കപ്പില്‍ കളിക്കുകയാണ് ഒമാന്‍ ദേശീയ ടീം.
കേരള ടീം: സാലി വിശ്വനാഥ് (ക്യാപ്റ്റൻ), കൃഷ്ണ പ്രസാദ്, വിഷ്ണു വിനോദ്, എം.അജ്നാസ്, വിനൂപ് എസ്. മനോഹരന്, അഖില്‍ സ്കറിയ, സിബിന് പി. ഗിരീഷ്, പി.എം.അന്‍ഫല്‍, ആര്.ജെ.കൃഷ്ണ ദേവന്, പി.എസ്.ജെറിന്, രാഹുല്‍ ചന്ദ്രന്, സിജോമോന്‍ ജോസഫ്, മുഹമ്മദ് ആഷിക്, കെ.എം.ആസിഫ്, പി.എ.അബ്ദുള്‍ ബാസിത്, എ.കെ.അര്ജുന്, എന്‍.എസ്.അജയഘോഷ്.