അർധ സെഞ്ചുറിയുമായി ഷറഫുവും വസീമും; യുഎഇയ്ക്ക് മികച്ച സ്കോർ
Monday, September 15, 2025 7:13 PM IST
ദുബായ്: ഏഷ്യകപ്പ് ക്രിക്കറ്റിൽ ഒമാനെതിരായ മത്സരത്തിൽ യുഎഇയ്ക്ക് മികച്ച് സ്കോർ. ആദ്യം ബാറ്റ് ചെയ്ത യുഎഇ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് എടുത്തത്.
നായകൻ മുഹമ്മദ് വസീമിന്റെയും അലിഷൻ ഷറഫുവിന്റെയും അർധ സെഞ്ചുറികളുടെ മികവിലാണ് യുഎഇ മികച്ച് സ്കോർ പടുത്തുയർത്തിയത്. വസീം 69 റൺസും ഷറഫു 51 റൺസും എടുത്തു. മുഹമ്മദ് സൊഹെയ്ബ് 21 റൺസ് സ്കോർ ചെയ്തു.
ഒമാന് വേണ്ടി ജിതൻ രമാനന്ദി രണ്ട് വിക്കറ്റെടുത്തു. ഹസനെയ്ൻ ഷായും സമയ് ശ്രീവാസ്തവയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.