തൃ​ശൂ​ര്‍: ബ​സി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ കേ​സി​ൽ മ​ധ്യ​വ​യ​സ്‌​ക​ൻ അ​റ​സ്റ്റി​ൽ. മ​ന​ക്കൊ​ടി ന​ടു​മു​റി ദേ​ശ​ത്ത് അ​റ​ക്ക​ല്‍ വീ​ട്ടി​ല്‍ ടോ​ണി (52) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

തൃ​ശൂ​ര്‍-​തൃ​പ്ര​യാ​ര്‍ റൂ​ട്ടി​ലേ​ടു​ന്ന സ്വ​കാ​ര്യ ബ​സി​നു​ള്ളി​ല്‍ വ​ച്ച് സീ​റ്റി​ല്‍ ഇ​രു​ന്ന് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യെ ക​യ​റി​പ്പി​ടി​ച്ചെ​ന്നാ​ണ് കേ​സ്. നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് അ​റ​സ്റ്റി​ലാ​യ ടോ​ണി.