ഏഷ്യാ കപ്പ് മത്സരത്തില്‍ ഒമാനെ കീഴടക്കി ഗ്രൂപ്പ് ചാന്പൻമാരായി ഇന്ത്യ
Saturday, September 20, 2025 12:31 AM IST
അബുദാബി: ഏഷ്യാ കപ്പ് മത്സരത്തില്‍ ഒമാനെ കീഴടക്കി ഗ്രൂപ്പ് ചാന്പൻമാരായി ഇന്ത്യ. ഒമാനെതിരെ 21 റണ്‍സിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അബുദാബി ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തില്‍ 189 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഒമാന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനാണ് സാധിച്ചത്.
മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ച ശേഷമാണ് ഒമാന്‍ കീഴടങ്ങിയത്. ആമിര്‍ കലീം (45 പന്തില്‍ 64), ഹമ്മാദ് മിര്‍സ (33 പന്തില്‍ 51) എന്നിവര്‍ ഒമാന്‍ പ്രതീക്ഷ നല്‍കിയെങ്കിലും വിജയത്തിലേക്ക് എത്തിക്കാൻ സാധിച്ചില്ല. ഷാ ഫൈസല്‍, ആമിര്‍ കലീം, ജിതേന്‍ രാമാനന്ദി എന്നിവര്‍ ഒമാനുവേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി സഞ്ജു സാംസണ് (45 പന്തില്‍ 56) ടോപ് സ്കോററായി. അഭിഷേക് ശര്‍മ (15 പന്തില്‍ 38), തിലക് വര്‍മ (18 പന്തില്‍ 29) എന്നിവരുടെ ഇന്നിംഗ്സുകള്‍ നിര്‍ണായകായി. എട്ട് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടായി. ജയത്തോടെ സൂപ്പര്‍ ഫോറിലേക്ക് കടന്ന ഇന്ത്യ 21ന് പാകിസ്ഥാനെ നേരിടും.