ബം​ഗ​ളൂ​രു: പി​ജി ഹോ​സ്റ്റ​ലി​ല്‍ യു​വ​തി​ക്കു നേരേ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. ആ​ന്ധ്ര​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ സാ​യ് ബാ​ബു ചെ​ന്നു​രു (37) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സ്വ​കാ​ര്യ​ ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാണ് യു​വ​തി. ഒ​രേ പി​ജി കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന​ പ്രതി ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നോടെ യു​വ​തി​യു​ടെ മു​റി​യു​ടെ മു​ന്നി​ലെ​ത്തി കോ​ളിംഗ് ബെ​ല്ല​ടി​ച്ചു. സു​ഹൃ​ത്താ​ണെ​ന്ന് ക​രു​തി​ വാ​തി​ല്‍ തു​റ​ന്ന​ യു​വ​തിയെ പ്ര​തി ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​ക​ത്തു​ക​യ​റി വാ​തി​ൽ അ​ട​യ്ക്കു​ക​യു​മാ​യി​രു​ന്നു.

തുടർന്ന് ക​ത്തി ഉ​പ​യോ​ഗി​ച്ച് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കുകയും നി​ല​ത്തു​വീ​ണ യു​വ​തി​യെ വി​വ​സ്ത്ര​യാ​ക്കി​ മൊ​ബൈ​ല്‍​ഫോ​ണി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തുകയും ചെയ്തു. താ​നു​മാ​യി ലൈം​ഗി​ക ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ട​ണ​മെ​ന്ന​താ​യി​രു​ന്നു പ്ര​തി​യു​ടെ ആ​വ​ശ്യം. യു​വ​തി ഇ​തി​നു വി​സ​മ്മ​തി​ച്ച​തോ​ടെ കൊ​ല്ലു​മെ​ന്നും അ​തി​നു​ശേ​ഷം താ​ന്‍ ജീ​വ​നൊ​ടു​ക്കു​മെ​ന്നും ഭീ​ഷ​ണി മു​ഴ​ക്കി.

തുടർന്ന് 70,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ട പ്ര​തി​ ബ​ല​മാ​യി യു​വ​തി​യു​ടെ ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി ഓ​ണ്‍​ലൈ​ന്‍ വ​ഴി 14,000 രൂ​പ സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ചു. സം​ഭ​വം പു​റ​ത്ത് അ​റി​യി​ച്ചാ​ൽ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ള്‍ വീ​ട്ടു​കാ​ര്‍​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കും അ​യ​ച്ചു​കൊ​ടു​ക്കുമെ​ന്ന് ഭീ​ഷ​ണിപ്പെടുത്തുകയും ചെയ്തു.

യു​വ​തി​ക്കെ​തി​രേ​യും പി​ജി ന​ട​ത്തി​പ്പു​കാ​ര്‍​ക്കെ​തി​രേ​യും പ്ര​തി​യാ​യ സാ​യ് ബാ​ബുവും​ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. യു​വ​തി​യും താ​നും ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​മാ​യി അ​ടു​പ്പ​ത്തി​ലാ​ണെന്നും യു​വ​തി​യു​മാ​യി വ​ഴ​ക്കു​ണ്ടാ​യശേഷം താ​ന്‍ പു​റ​ത്തുപോ​യി തി​രി​കെയെത്തിയപ്പോൾ പി​ജി ന​ട​ത്തി​പ്പു​കാ​രാ​യ ശി​വ, പ്ര​ദീ​പ് എ​ന്നി​വ​രും മ​റ്റു​ മൂ​ന്നു​പേ​രും ചേ​ര്‍​ന്ന് ത​ന്നെ മ​ര്‍​ദി​ച്ചെന്നുമാണ് പരാതി.