ഏഷ്യ കപ്പ്; സൂപ്പര്‍ 4 ഇന്നു മുതല്‍
Saturday, September 20, 2025 4:38 AM IST
ദുബായി: 2025 ഏഷ്യ കപ്പ് ടി20 ക്രിക്കറ്റിന്റെ സൂപ്പര്‍ 4 മത്സരങ്ങൾ
ഇന്നു മുതല്‍ ആരംഭിക്കും. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയും ബംഗ്ലാദേശും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി എട്ടിന് ദുബായി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം.
ഗ്രൂപ്പ് ബിയില്‍ മൂന്നു മത്സരവും ജയിച്ചാണ് ലങ്കയുടെ വരവ്. രണ്ട് ജയവും ഒരു തോല്‍വിയുമാണ് ബംഗ്ലാദേശിന്റെ ഗ്രൂപ്പ് ബിയിലെ പ്രകടനം. സൂപ്പര്‍ 4 ഇന്ത്യയുടെ ആദ്യ മത്സരം പാക്കിസ്ഥാനെതിരെ ഞായറാഴ്ച നടക്കും.
ഗ്രൂപ്പ് എയിലെ എല്ലാ മത്സരങ്ങളും വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് ഇന്ത്യയുടെ വരവ്. പാക്കിസ്ഥാൻ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോട് പരാജയപ്പെട്ടിരുന്നു.
സൂപ്പര്‍ 4 ഫിക്സ്ചര്‍
സെപ്റ്റംബര്‍ 20: ശ്രീലങ്ക x ബംഗ്ലാദേശ്
സെപ്റ്റംബര്‍ 21: ഇന്ത്യ x പാക്കിസ്ഥാന്
സെപ്റ്റംബര്‍ 23: പാക്കിസ്ഥാന് x ശ്രീലങ്ക
സെപ്റ്റംബര്‍ 24: ഇന്ത്യ x ബംഗ്ലാദേശ്
സെപ്റ്റംബര്‍ 25: പാക്കിസ്ഥാന് x ബംഗ്ലാദേശ്
സെപ്റ്റംബര്‍ 26: ഇന്ത്യ x ശ്രീലങ്ക