ബിസിസിഐ തെരഞ്ഞെടുപ്പ്; അമിത് ഷായുടെ വസതിയില്‍ നിർണായക യോഗം ഇന്ന്
Saturday, September 20, 2025 5:21 AM IST
മുംബൈ: ബിസിസിഐയുടെ പുതിയ ഭാരവാഹികളെ നിശ്ചയിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിൽ ഇന്ന് അനൗദ്യോഗിക യോഗം ചേരും. ബിസിസിഐയിലെ ഉന്നതരും ബിജെപി നേതാക്കളും യോഗത്തിൽ പങ്കെടുക്കുമെന്നാണ് സൂചന.
അധ്യക്ഷസ്ഥാനത്തേക്ക് മുൻ നായകൻ സൗരവ് ഗാംഗുലിയുടെ പേരിനാണ് മുൻതൂക്കമെന്നാണ് റിപ്പോർട്ട്. ഗാംഗുലിക്ക് ഒരിക്കൽ കൂടി ബിസിസിഐ അധ്യക്ഷനാകാനുള്ള അവസരം നൽകണമെന്ന അഭിപ്രായം ശക്തമാണ്. ഗാംഗുലിക്ക് പുറമേ ഹർഭജൻ സിംഗ്, രഘുറാം ഭട്ട്, കിരൺ മോറെ തുടങ്ങിയവരുടെ പേരുകളും പരിഗണനയിലുണ്ട്.
ഈ മാസം ഇരുപത്തിയെട്ടിനാണ് പുതിയ ഭാരവാഹികളെ കണ്ടെത്താനുള്ള ബിസിസിഐയുടെ വാർഷിക പൊതുയോഗം. വാര്‍ഷിക പൊതുയോഗത്തില്‍ തെരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ കണ്ടെത്തുന്നതിന് പകരം ഭാരവാഹികളുടെ കാര്യത്തില്‍ ധാരണയിലെത്താനാണ് ഇന്ന് യോഗം ചേരുന്നത്.
2019 മുതല്‍ 2022 വരെ ബിസിസിഐ പ്രസിഡന്റായിരുന്ന ഗാംഗുലിക്ക് പകരം 2022ലാണ് റോജര്‍ ബിന്നി പ്രസിഡന്റായത്. 70 വയസ് പ്രായപരിധി പിന്നിട്ടതോടെയാണ് മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയ ബിന്നി സ്ഥാനമൊഴിഞ്ഞത്.