സുരക്ഷാ വീഴ്ച; വിജയ്യുടെ വസതിയില്‍ യുവാവ് അതിക്രമിച്ച് കയറി
Saturday, September 20, 2025 5:45 AM IST
ചെന്നൈ: നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്യുടെ ചെന്നൈയിലെ വസതിയില്‍ യുവാവ് അതിക്രമിച്ച് കയറിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വൈ കാറ്റഗറി സുരക്ഷ ഭേദിച്ചാണ് അരുൺ എന്ന യുവാവ് വിജയ്യുടെ വീട്ടില്‍ അതിക്രമിച്ച് കയറിയത്.
വീടിന് സമീപത്തെ മരത്തില്‍ കയറിയാണ് യുവാവ് ടെറസില്‍ എത്തിയത്. വിജയ് തന്നെയാണ് യുവാവ് അതിക്രമിച്ച് കയറിയ കാര്യം പോലീസിൽ അറിയിച്ചത്. തുടര്‍ന്ന് പോലീസ് യുവാവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
പിന്നാലെ ബോംബ് സ്ക്വാഡ് അടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. യുവാവ് മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് ഇയാളുടെ ബന്ധുക്കൾ പറഞ്ഞു.