പ​ത്ത​നം​തി​ട്ട: പ​മ്പാ​തീ​ര​ത്ത് ന​ട​ക്കു​ന്ന ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ട​ക്കം ഹെ​ലി​കോ​പ്റ്റ​റി​ൽ. രാ​വി​ലെ11.30​ന് നി​ല​യ്ക്ക​ലെ ഹെ​ലി​പാ​ഡി​ൽ നി​ന്ന് അ​ദ്ദേ​ഹം അ​ടൂ​രി​ലേ​ക്ക് മ​ട​ങ്ങും.

തു​ട​ർ​ന്ന് അ​ടൂ​രി​ൽ ന​ട​ക്കു​ന്ന മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ പു​ന​രൈ​ക്യ വാ​ർ​ഷി​ക​ത്തി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും. കെ​എ​പി​യു​ടെ ഹെ​ലി​പാ​ഡി​ൽ ഇ​റ​ങ്ങു​ന്ന മു​ഖ്യ​മ​ന്ത്രി​യെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ്വീ​ക​രി​ക്കും. വെ​ള്ളി​യാ​ഴ്ച‌ രാ​ത്രി 8.35 നാ​ണ് അ​ദ്ദേ​ഹം പ​മ്പ​യി​ൽ എ​ത്തി​യ​ത്.

ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പൊ​തു​മ​രാ​മ​ത്ത് ഓ​ഫീ​സ് കോം​പ്ല​ക്‌​സി​ൽ മു​ഖ്യ​മ​ന്ത്രി​ക്കാ​യി പ്ര​ത്യേ​ക​മു​റി ഒ​രു​ക്കി​യി​രു​ന്നു. അ​യ്യ​പ്പ സം​ഗ​മം ഇ​ന്ന് രാ​വി​ലെ 9.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.