മലപ്പുറത്ത് ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊലപ്പെടുത്തി; പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്
Saturday, September 20, 2025 8:50 AM IST
മലപ്പുറം: വഴിക്കടവിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊലപ്പെടുത്തി. മൊടപൊയ്ക സ്വദേശി വർഗീസ് (53) ആണ് കൊല്ലപ്പെട്ടത്. വർഗീസിന്റെ ജ്യേഷ്ഠൻ രാജു (57) ആണ് കൃത്യത്തിന് പിന്നിൽ. കഴിഞ്ഞ ദിവസം അർധരാത്രിയാണ് സംഭവം നടന്നത്.
പ്രതി രാജു അനുജൻ വർഗീസിന്റെ വീട്ടിലെത്തിയാണ് ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നാലെ പ്രതിയെ വഴിക്കടവ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.