ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; തിരി തെളിയിച്ച് ശബരിമല തന്ത്രി
Saturday, September 20, 2025 10:46 AM IST
പത്തനംതിട്ട: പന്പയിൽ ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ശബരിമല തന്ത്രി അയ്യപ്പസംഗമത്തിന് തിരി തെളിച്ചു. രാവിലെ 9.30ന് സംഗമവേദിയിലെത്തിയ മുഖ്യമന്ത്രിയെ ദേവസ്വംമന്ത്രി വി.എൻ. വാസവൻ സ്വീകരിച്ചു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിലാണ് യോഗസ്ഥലത്തെത്തിയത്. പരിപാടിയോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് പന്പാ തീരത്ത് ഒരുക്കിയിരിക്കുന്നത്.
മൂന്ന് സെഷനുകളായാണ് അയ്യപ്പ സംഗമം ഒരുക്കിയിരിക്കുന്നത്. 11.30 വരെയാണ് ഉദ്ഘാടന സെഷൻ. രാവിലെ ആറ് മുതൽ രജിസ്ട്രേഷന് നടപടികള്‍ ആരംഭിച്ചു. 3000ലേറെ പേർ അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.