അയ്യപ്പ സംഗമം: യോഗി ആദിത്യനാഥ് ആശംസ അറിയിച്ചിരുന്നുവെന്ന് മന്ത്രി വാസവൻ
Saturday, September 20, 2025 12:07 PM IST
പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശംസ അറിയിച്ചിരുന്നുവെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. നേരിട്ട് എത്താൻ കഴിഞ്ഞില്ലെങ്കിലും യോഗി ആദിത്യനാഥ് ഉൾപ്പെടെ ഉള്ളവരുടെ പിന്തുണ സംഗമത്തിനുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
പേര് പോലെ ആഗോള സംഗമം തന്നെയാണ്. ശബരിമലയുടെ വികസനത്തിനായി കേരള ചരിത്രത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു പരിപാടി നടക്കുന്നത്. സംഗമത്തിന് തമിഴ്നാട് ദേവസ്വം മന്ത്രിയും പിന്തുണ അറിയിച്ചുവെന്നും വാസവൻ പറഞ്ഞു.