പോലീസ് സ്റ്റേഷനിലേക്കു ചര്‍ച്ചയ്ക്കു വിളിപ്പിച്ചയാള്‍ കുഴഞ്ഞുവീണു മരിച്ചു
Saturday, September 20, 2025 12:48 PM IST
കടുത്തുരുത്തി: സ്വത്തുവില്‍പ്പനയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കാന്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയ ആള് കുഴഞ്ഞുവീണു മരിച്ചു. ഞീഴൂര്‍ മീത്തിപ്പറമ്പ് കുറവംപറമ്പില്‍ സ്റ്റീഫന്‍ ചാണ്ടി (51)ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചോടെ കടുത്തുരുത്തി പോലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റീഫനെ ഞീഴൂര്‍ സ്വദേശിയായ കോണ്‍ട്രാക്ടറുടെ പരാതിയില്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതായിരുന്നു.
പോലീസ് ഇടപെട്ട് സ്റ്റീഫനും പരാതിക്കാരനും തമ്മില്‍ സംസാരിക്കാന്‍ അവസരമുണ്ടാക്കിയതായി പറയുന്നു. ഇതിനിടയില്‍ പുറത്തേക്കിറങ്ങിയ സ്റ്റീഫന്‍ കുഴ ഞ്ഞുവീണു. ഉടന്‍ കടുത്തുരുത്തി സഹകരണ ആശുപത്രിയിലും പിന്നീട് കാരിത്താസ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.