ലാലീഗ: എസ്പാന്യോൾ-വലൻസിയ മത്സരം സമനിലയിൽ
Wednesday, September 24, 2025 12:59 AM IST
ബാഴ്സലോണ: ലാലീഗ ഫുട്ബോളിൽ എസ്പാന്യോൾ-വലൻസിയ മത്സരം സമനിലയിൽ. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് ഗോളുകൾ വീതം നേടി.
ലിയാൻഡ്രോ കബ്രേറയും സാവി പുവാഡോയുമാണ് എസ്പാന്യോളിന് വേണ്ടി ഗോളുകൾ നേടിയത്. അർണൗട്ട് ഡാൻജുമയും ഹ്യൂഗോ ഡ്യൂറോയുമാണ് വലൻസിയയ്ക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ എസ്പാന്യോളിന് 11 പോയിന്റും വലൻസിയയ്ക്ക് എട്ട് പോയിന്റുമായി. നിലവിൽ ലീഗ് ടേബിളിൽ എസ്പാന്യോൾ മൂന്നാം സ്ഥാനത്തും വലൻസിയ ഒൻപതാമതുമാണ്.