റി​യാ​ദ്: കൊ​ല്ലം സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ ജു​ബൈ​ലി​ൽ നി​ര്യാ​ത​നാ​യി. ചി​ന്ന​ക്ക​ട സ്വ​ദേ​ശി ഡാ​നി​യേ​ൽ ജോ​സ​ഫ് ഈ​ശോ (37) ആ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രി​ക്കെ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​ര​ണ​പ്പെ​ട്ട​ത്.

പ​രേ​ത​നാ​യ ജോ​സ​ഫ് മോ​നി ഡാ​നി​യേ​ലി​ന്‍റേ​യും റെ​ജി​നി ഡാ​നി​യ​ലി​ന്‍റേ​യും മ​ക​നാ​ണ്. നെ​ഞ്ച് വേ​ദ​ന​യെ തു​ട​ർ​ന്ന് ഡാ​നി​യേ​ൽ ജോ​സ​ഫ് ഈ​ശോ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ച​ത്.

ജു​ബൈ​ൽ റോ​യ​ൽ ക​മ്മീ​ഷ​നി​ൽ ഓ​ഫീ​സ് അ​ഡ്മി​നി​സ്ട്രേ​റ്റ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു ഡാ​നി​യേ​ൽ ജോ​സ​ഫ് ഈ​ശോ. 2016ൽ ​ആ​ണ് സൗ​ദി അ​റേ​ബ്യ​യി​ൽ എ​ത്തി​യ​ത്. ര​ണ്ട് വ​ർ​ഷം ദു​ബാ​യി​ലും ജോ​ലി ചെ​യ്‌​തി​ട്ടു​ണ്ട്‌.

മു​വാ​സാ​ത്ത് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം നാ​ട്ടി​ലേ​ക്ക് എ​ത്തി​ക്കും.