കൂട്ടമായുള്ള കുടിയേറ്റം രാജ്യങ്ങളുടെ ഘടനയെ മാറ്റും: ട്രംപ്
Wednesday, September 24, 2025 4:33 AM IST
ന്യൂയോർക്ക്: ആഗോള കുടിയേറ്റം കുറയ്ക്കണമെന്നും കുടിയേറ്റത്തിനെതിരായ യുഎസ് നയങ്ങൾ എല്ലാ രാജ്യങ്ങൾക്കും മാതൃകയാക്കാവുന്നതാണെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. കൂട്ടമായുള്ള കുടിയേറ്റം രാജ്യങ്ങളുടെ ഘടനയെത്തന്നെ മാറ്റുകയാണെന്നും അദ്ദേഹം പറഞ്ഞു. ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ സംസാരിക്കുകയായിരുന്നു ട്രംപ്.
കാലാവസ്ഥ മാറ്റത്തെ ചെറുക്കുന്നതിനായി രാജ്യങ്ങൾ സ്വീകരിച്ച നയങ്ങളിൽ നിന്നു പിന്നോട്ടുപോകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. കാലാവസ്ഥാ മാറ്റം ഒരു തട്ടിപ്പുപരിപാടിയാണെന്നും ഫോസിൽ ഇന്ധനങ്ങളെ കൂടുതലായി ആശ്രയിക്കണമെന്നും ട്രംപ് പറഞ്ഞു.
പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങളുടെ നടപടിയെയും ട്രംപ് എതിർത്തു.