രണ്ടാം ഏകദിനത്തിലും തകർപ്പൻ ജയം; ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ പരന്പര സ്വന്തമാക്കി ഇന്ത്യ അണ്ടർ 19 ടീം
Wednesday, September 24, 2025 6:03 PM IST
ബ്രിസ്ബേൻ: ഓസ്ട്രേലിയ അണ്ടർ 19 ടീമിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ അണ്ടർ 19 ടീം. ഇന്ന് നടന്ന രണ്ടാം മത്സരത്തിലും വിജയിച്ചതോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
ഇന്നത്തെ മത്സരത്തിൽ 51 റൺസിനാണ് ടീം ഇന്ത്യ വിജയിച്ചത്. ഇന്ത്യ ഉയർത്തിയ 301 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ 249 റൺസിൽ ഓൾഔട്ടായി. ഓസ്ട്രേലിയൻ താരം ജെയ്ഡൻ ഡ്രാപെർ സെഞ്ചുറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഡ്രാപെർ 107 റൺസാണ് എടുത്തത്. 72 പന്തിൽ എട്ട് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ഡ്രാപെറിന്റെ ഇന്നിംഗ്സ്.
ആര്യൻ ശർമ 38 റൺസും അലക്സ് ടർണർ 24 റൺസുമെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ആയുഷ് മാത്രെ മൂന്ന് വിക്കറ്റെടുത്തു. കനിഷ്ക് ചൗഹാൻ രണ്ടും കിഷൻ കുമാർ, ആർ.എസ്. ആംബ്രിഷ്, ഖിലൻ പട്ടേൽ, വിഹാൻ മൽഹോത്ര എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വൈഭവ് സൂര്യവന്‍ഷി, വിഹാന് മല്‍ഹോത്ര, അഭിഗ്യാൻ കുണ്ടു എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ മികവിലാണ് 300 റൺസെടുത്തത്. കുണ്ടു 71 റൺസും വൈഭവും വിഹാനും 70 റൺസ് വീതവും എടുത്തു.