പ്രതിഷേധങ്ങളിൽ ബുദ്ധിമുട്ടില്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; എംഎൽഎ ഓഫീസിലെത്തി
Wednesday, September 24, 2025 6:14 PM IST
പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ എംഎൽഎ ഓഫീസിലെത്തി. ഇന്ന് വൈകുന്നേരം നാലോടെയാണ് രാഹുൽ ഓഫീസിലെത്തിയത്. 38 ദിവസങ്ങൾക്കുശേഷമാണ് രാഹുൽ പാലക്കാട്ട് എത്തിയത്.
കാറിലെത്തിയ രാഹുലിനെ അനുയായികൾ സ്വീകരിച്ചു. ഒന്നും പ്രതികരിക്കാനില്ലെന്നും പിന്നീട് വിശദമായി കാണാമെന്നും രാഹുൽ മാധ്യമങ്ങളോട് വ്യക്തമാക്കി. മുൻപും മാധ്യമങ്ങളോട് സംസാരിച്ചിട്ടുണ്ട്. താൻ പറയുന്നതിലും അപ്പുറമാണ് വാർത്തകൾ. സാധാരണ അറിയിക്കുന്നതിന് പോലെ വിവരങ്ങൾ മാധ്യമങ്ങൾ അറിയിക്കുമെന്നും രാഹുൽ പറഞ്ഞു.
മണ്ഡലത്തിൽ ഇല്ലാതിരിക്കാൻ കാര്യമില്ല. പ്രതിഷേധങ്ങളോട് നിഷേധാത്മക സമീപനം ഒരിക്കലും സ്വീകരിച്ചിട്ടില്ല. താൻ ഒരുപാട് പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ള ആണ്. പ്രതിഷേധങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തും. പ്രതിഷേധങ്ങളിൽ യാതൊരു ബുദ്ധിമുട്ടില്ലെന്നും രാഹുൽ വ്യക്തമാക്കി.