അരീക്കോട്ട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു; പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്
Wednesday, September 24, 2025 6:19 PM IST
മലപ്പുറം: അരീക്കോട്ട് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്. 38 വയസുകാരിയായ രേഖയാണ് മരിച്ചത്.
ഭർത്താവ് വിപിൻദാസ് ആണ് രേഖയെ വെട്ടിക്കൊന്നത്. വിപിൻദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. അരീക്കോട് വടശേരിയിലാണ് സംഭവം.