ബാലുശേരിയിൽ തെങ്ങുകയറ്റ തൊഴിലാളിയെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി
Wednesday, September 24, 2025 8:51 PM IST
കോഴിക്കോട്: ബാലുശേരിയിൽ തെങ്ങുകയറ്റ തൊഴിലാളിയായ വയോധികനെ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തി. കരുമല കുനിയില്‍ മോഹന്‍ദാസാണ് മരിച്ചത്.
ബാലുശ്ശേരി കരുമലയില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. തെങ്ങ് കയറ്റ തൊഴിലാളിയാണ് മോഹൻദാസ്.
തെങ്ങിന് ചുവട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തെങ്ങിൽ നിന്ന് വീണതാകാനാണ് സാധ്യത. പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.