കന്പത്ത് തൃശൂർ സ്വദേശിയെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി പിടിയിൽ
Saturday, October 11, 2025 2:17 AM IST
കമ്പം: തമിഴ്നാട്ടിലെ കന്പത്ത് മലയാളി യുവാവിനെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ. തൃശൂർ സ്വദേശി മുഹമ്മദ് റാഫി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗൂഡല്ലൂർ എംജിആർ കോളനിയിലെ ഉദയകുമാറിനെ അറസ്റ്റ് ചെയ്തു.
മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് ഉദയകുമാർ ജോലിക്ക് ഉപയോഗിക്കുന്ന ചുറ്റികയെടുത്ത് മുഹമ്മദ് റാഫിയുടെ നെഞ്ചിൽ അടിയ്ക്കുകയായിരുന്നു. ഇരുവരും ചെല്ലാണ്ടി അമ്മൻ കോവിൽ സ്ട്രീറ്റിലുള്ള ഒരു സ്വകാര്യ ലോഡ്ജിൽ താമസിക്കുകയായിരുന്നു.
അടിയേറ്റ റാഫി ബോധരഹിതനായി. ശബ്ദം കേട്ടെത്തിയ ലോഡ്ജ് ജീവനക്കാർ കമ്പം നോർത്ത് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തുന്പോഴേക്കും റാഫി മരിച്ചിരുന്നു. പിന്നാലെ ഉദയകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.