പാ​റ്റ്ന: അ​ടു​ത്ത മാ​സം ന​ട​ക്കാ​നി​രി​ക്കു​ന്ന ബി​ഹാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഹി​ന്ദു​സ്ഥാ​നി അ​വാം മോ​ർ​ച്ച (എ​ച്ച്എ​എം) യു​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. പാ​ർ​ട്ടി​ക്ക് ല​ഭി​ച്ച ആ​റ് സീ​റ്റു​ക​ളി​ലേ​യ്ക്കു​മു​ള്ള സ്ഥാ​നാ​ർ‌​ഥി​ക​ളെ​യും പ്ര​ഖ്യാ​പി​ച്ചു.

കേ​ന്ദ്ര​മ​ന്ത്രി​യും എ​ച്ച്എ​എം അ​ധ്യ​ക്ഷ​നു​മാ​യ ജി​ത​ൻ റാം ​മാ​ഞ്ചി​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര‍​ഖ്യാ​പി​ച്ച​ത്. ദീ​പ കു​മാ​രി ഇ​മാം​ഗ​ഞ്ച് സീ​റ്റി​ൽ മ​ത്സ​രി​ക്കും. തി​ക്കാ​രി സീ​റ്റി​ൽ അ​നി​ൽ‌ കു​മാ​റാ​ണ് സ്ഥാ​നാ​ർ​ഥി.

ജ്യോ​തി ദേ​വി ബാ​രാ​ച്ച​ട്ടി​യി​ൽ നി​ന്നും പ്ര​ഫു​ൽ കു​മാ​ർ മാ​ഞ്ചി സി​ക്ക​ന്ത​റ​യി​ൽ നി​ന്നും ജ​ന​വി​ധി തേ​ടും. റോ​മി​ത് കു​മാ​ർ അ​ത്രി മ​ണ്ഡ​ല​ത്തി​ലും ല​ല​ൻ റാം ​കു​ടും​ബ മ​ണ്ഡ​ല​ത്തി​ലും മ​ത്സ​രി​ക്കും.

ബി​ജെ​പി​യു​ടെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ർ​ഥി​പ​ട്ടി​ക​യും ഇ​ന്ന് പു​റ​ത്ത് വി​ട്ടി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് എ​ൻ​ഡി​എ​യി​ലെ ഘ​ട​ക​ക്ഷി​യാ​യ എ​ച്ച്എ​എം സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്.

ന​വം​ബ​റി​ൽ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ബി​ഹാ​റി​ൽ‌ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ പൊ​കു​ന്ന​ത്. ന​വം​ബ​ർ ആ​റി​ന് ആ​ദ്യ​ഘ​ട്ട​വും പ​തി​നൊ​ന്നി​ന് ര​ണ്ടാം ഘ​ട്ട​വും ന​ട​ക്കും. 14നാ​ണ് വോ​ട്ടെ​ണ്ണ​ൽ.