മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ; ബംഗളൂരുവിൽ നിന്നെത്തിയ യുവാവ് പിടിയിൽ
Thursday, October 16, 2025 6:07 AM IST
കൊല്ലം: കൊട്ടാരക്കരയിൽ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയ എംഡിഎംഎയുമായി യുവാവ് പിടിയിലായി. അഞ്ചൽ ചന്തമുക്ക് സ്വദേശി അഭയ് ആണ് കൊല്ലം റൂറൽ ഡാൻസ് ടീമിന്റെ പിടിയിലായത്.
ബംഗളൂരുവിൽ നിന്നും മലദ്വാരത്തിൽ ഒളിപ്പിച്ചാണ് 25കാരനായ ഇയാൾ എംഡിഎംഎ കേരളത്തിലേക്ക് കടത്തിയത്. രഹസ്യ വിവരത്തേ തുടർന്ന് കൊട്ടാരക്കരയിൽ വച്ചാണ് ഡാൻസാഫ് സംഘം ഇയാളെ പിടികൂടിയത്. പ്രതിയെ കൊട്ടാരക്കര ആശുപത്രിയിൽ വച്ചു പരിശോധനക്ക് വിധേയമാക്കി.
ജില്ലയിലൂടനീളം ലഹരിയുമായി ബന്ധപ്പെട്ട കർശന പരിശോധന നടക്കുമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് അറിയിച്ചു.